സുറുമയിട്ട കണ്ണുകൾ..
വളരെ നാൾക്കു ശേഷമായിരുന്നു വീട്ടുകാർ എല്ലാവരും കൂടി ഒരുമിച്ചൊരു യാത്ര.തിരക്കുകൾ നിറഞ്ഞ ജീവിത ശൈലിയിൽ ആകെയുള്ള ആശ്വാസം ഇതൊക്കെ തന്നെ ..ഏറെ നാളുകളായി എല്ലാവരും പറയുമെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല.. കൊച്ചാപ്പ വിദേശത്താണ് .. പുള്ളി വന്നിട്ടു ആകട്ടെ എന്നായിരുന്നു ബാപ്പയുടെ സംസാരം .. അങ്ങനെയിരിക്കെ വിദേശത്തു നിന്ന് വന്ന കൊച്ചാപ്പയെയും കൂടെ കൂട്ടി ഒരു യാത്ര തുടങ്ങി .. എവിടേക്കാണെന്നല്ലേ .. വീഗാലാൻഡ് ഒന്നുമല്ല .. ഒരു പള്ളിയിലേക്ക്. "ഏർവാടി " അവിടേക്കായിരുന്നു ഞങ്ങളുടെ യാത്ര ..കൂട്ടുകാരന്റെ വണ്ടിയും വാടകയ്ക്ക് എടുത്തു യാത്ര ആരംഭിച്ചു ..വണ്ടി ഇന്നോവ ആണ്.. ആയിരത്തി അഞ്ഞുറു രൂപയാണ് അവൻ വാടക ആയി ചോദിച്ചത്..വിട്ടു വീഴ്ചകൾ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് വണ്ടി വാങ്ങി പോണത് ..നേരം പുലരുന്നതിനു മുൻപ് തന്നെ ഞങ്ങൾ യാത്ര തിരിച്ചു ...യാത്ര തുടങ്ങി ഒരു മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ കലാ പരിപാടികളുമായി സഹകരിച്ചു മുന്നോട്ടു പോയിരുന്നു ഞങ്ങളുടെ കൊച്ചുമ്മ..(അച്ഛന്റെ അനിയന്റെ ഭാര്യ ) അതുകൊണ്ട് കിറ്റ് എ...