Posts

Showing posts from October, 2021

നീർച്ചാലുകൾ Part 1

 ഉമ്മി പറഞ്ഞിട്ടുള്ള മുളക്  ചമ്മന്തി  കൂട്ടി ചോറുണ്ട് കിടന്ന കഥ കേട്ടപ്പോൾ വിശപ്പ് എന്താണെന്നു ഉമ്മാന്റെ കണ്ണീരിലൂടെ അവൻ  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.. തിരിച്ചറിവുകൾ  ഇല്ലാതെ  കളിച്ചു ചിരിച്ചു നടന്ന ബാല്യം. സാധാരണ  സർക്കാർ സ്കൂളിൽ  പഠനം  തുടങ്ങിയിരുന്ന  അബുവിന് ആഗ്രഹങ്ങൾ  ഏറെയാരുന്നു.. പഠിക്കാൻ മോശമായിരുന്നതിനാലാണോ  എന്നറിയില്ല അങ്ങനേലും പഠിക്കട്ടെ എന്ന് കരുതി ആവാം ക്ലാസ്സ്‌ ലീഡരും  സ്കൂൾ  ലീഡരും  എല്ലാം അബു തന്നെ. അഞ്ചാം ക്ലാസ്സിൽ പത്താം വയസ്സിലെ  കുത്തിവെയ്പ്പ് സ്കൂളിൽ  വന്നു  എടുത്തപ്പോൾ എങ്ങലടിച്ചു കരഞ്ഞ  ഫസീലക്ക്  കൂട്ടായി അബുവും ഉണ്ടായിരുന്നു എങ്ങലടിക്കാൻ. അന്നുവരെ ആരെയും  അടുപ്പിക്കാത്ത ഫസീലക്ക്  അബു കൂട്ടുകാരനായി.അബുവിനാകട്ടെ  സൗഹൃദങ്ങൾ  വളരെ  കുറവായിരുന്നു. സ്കൂളിൽ  പോകുന്നത് തന്നെ  ലീഡർ  ആയതിനാൽ  ടീച്ചർ  ഏൽപ്പിച്ച ചൂരൽ  കൊണ്ട് പോകാനും. മിണ്ടുന്നവരുടെ പേര് എഴുതാനും  വേണ്ടിയായിരുന്നു. കൂടെ  കരഞ്ഞതുകൊണ്ടാണോ...