നീർച്ചാലുകൾ Part 1

 ഉമ്മി പറഞ്ഞിട്ടുള്ള മുളക്  ചമ്മന്തി  കൂട്ടി ചോറുണ്ട് കിടന്ന കഥ കേട്ടപ്പോൾ വിശപ്പ് എന്താണെന്നു ഉമ്മാന്റെ കണ്ണീരിലൂടെ അവൻ  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു..

തിരിച്ചറിവുകൾ  ഇല്ലാതെ  കളിച്ചു ചിരിച്ചു നടന്ന ബാല്യം.

സാധാരണ  സർക്കാർ സ്കൂളിൽ  പഠനം  തുടങ്ങിയിരുന്ന  അബുവിന് ആഗ്രഹങ്ങൾ  ഏറെയാരുന്നു.. പഠിക്കാൻ മോശമായിരുന്നതിനാലാണോ  എന്നറിയില്ല അങ്ങനേലും പഠിക്കട്ടെ എന്ന് കരുതി ആവാം ക്ലാസ്സ്‌ ലീഡരും  സ്കൂൾ  ലീഡരും  എല്ലാം അബു തന്നെ. അഞ്ചാം ക്ലാസ്സിൽ പത്താം വയസ്സിലെ  കുത്തിവെയ്പ്പ് സ്കൂളിൽ  വന്നു  എടുത്തപ്പോൾ എങ്ങലടിച്ചു കരഞ്ഞ  ഫസീലക്ക്  കൂട്ടായി അബുവും ഉണ്ടായിരുന്നു എങ്ങലടിക്കാൻ. അന്നുവരെ ആരെയും  അടുപ്പിക്കാത്ത ഫസീലക്ക്  അബു കൂട്ടുകാരനായി.അബുവിനാകട്ടെ  സൗഹൃദങ്ങൾ  വളരെ  കുറവായിരുന്നു. സ്കൂളിൽ  പോകുന്നത് തന്നെ  ലീഡർ  ആയതിനാൽ  ടീച്ചർ  ഏൽപ്പിച്ച ചൂരൽ  കൊണ്ട് പോകാനും. മിണ്ടുന്നവരുടെ പേര് എഴുതാനും  വേണ്ടിയായിരുന്നു. കൂടെ  കരഞ്ഞതുകൊണ്ടാണോ  എന്നറിയില്ല ഫസീലയുടെ  പ്രണയം  അബുവിലേക് അടുക്കാൻ തുടങ്ങി. പത്താം വയസ്സിലെ  പ്രണയത്തിന്റെ തീവ്രത  അളക്കാൻ അബുവിന് പക്ഷെ  തിരിച്ചറിവ് എത്തിയിരുന്നില്ല. ഫസീല എഴുതി കൂട്ടുകാരിയുടെ കയ്യിൽ കൊടുത്ത പ്രണയ ലേഖനം  അബുവിലേക്കും, അബുവിൽ നിന്ന് അബുവിന്റെ പ്രീയപ്പെട്ട ലേഖ ടീച്ചറിലേക്കുമുള്ള ദൂരം  വളരെ  ചെറുതായിരുന്നു. അബു ടീച്ചറിനെ  ഏൽപ്പിച്ച പ്രണയ ലേഖനം  നോവിച്ചത് ഫസീലയുടെ  ഹംസം  ആയ  നാഫീസയെ  ആയിരുന്നു. ആ  സ്നേഹം ഇന്നും നഫീസ  അബുവിനെ കാണുമ്പോൾ ഓർക്കാറുണ്ട്.

സ്കൂൾ  ജീവിതം  തട്ട് ഉയർന്നപ്പോൾ പ്രീയപ്പെട്ട ടീച്ചർ മാർ അകന്നപ്പോൾ നഷ്ടപ്പെട്ടത്  അബുവിന്റെ ലീഡർ  പദവി  ആയിരുന്നു. വലിയ  സർക്കാർ സ്കൂളിലേക്ക് അബു പഠനം  മാറിയിരിക്കുന്നു. ഫസീലയും  ഉണ്ട് പക്ഷെ  തൊട്ടടുത്തുള്ള പെൺകുട്ടികൾ മാത്രം  പഠിക്കുന്ന സ്കൂളിൽ  ആണെന്ന് മാത്രം.

സ്കൂൾ  ലീഡർ  അല്ലാത്തതിനാൽ ആണോ  എന്നറിയില്ല അബുവിന്റെ പഠനം  നന്നേ മെച്ചപ്പെട്ടിരുന്നു. മെച്ചപ്പെട്ടു തുടങ്ങിയ  അബുവിന്റെ പഠനം  ഒന്നുകൂടെ വാർത്തെടുക്കാൻ ആയി  മാതാപിതാക്കൾ  അവനെ  അവിടുള്ള തന്നെ  ഏറ്റവും മികച്ച  ട്യൂഷൻ സെന്റരായ  മഹാ  വിദ്യാലയത്തിൽ  ചേർത്ത്.. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കുള്ള സഞ്ചാരത്തിൽ  അബു അവളെ  കണ്ടു..ഫസീലയുടെ  മുൻപിൽ അടഞ്ഞ  വാതിൽ  ആരോ  തെള്ളി തുറന്നതുപോലെ  അവനു  തോന്നി.. ആരാണവൾ.. അബു ചിന്തിച്ചു..

തുടരും..

Comments

Popular posts from this blog

സുറുമയിട്ട കണ്ണുകൾ..

" മനുഷ്യരെ നിങ്ങൾ 4 ജന്തുക്കളുടെ സ്വഭാവം കാണിക്കും "അത് കാണിക്കാൻ പാടില്ല മനുഷ്യരേ".. റസൂൽ (സ )