'കടമ കടമായി മാറി"
കാശ് ..അതാര് വെച്ച് നീട്ടിയാലും വാങ്ങരുത് അർഹതപ്പെട്ടതല്ലെങ്കിൽ..എന്ന് എന്റെ ഉമ്മ പറയാറുണ്ട്,, നിങ്ങൾക്കു പണം വെചു നീട്ടുന്ന ഏതൊരു വ്യക്തിക്കും രണ്ടു രീതികളാണ് ഉള്ളത്.. " ഒന്ന് വലതു കൈ കൊണ്ട് നൽകുന്നത് ഇടം കൈ അറിയരുത് എന്ന് ചിന്തിക്കുന്നവരും." രണ്ട് വെച്ച് നീട്ടുന്ന പണം ഞാൻ നൽകി എന്ന് എല്ലാവരേം അറിയിക്കുന്നവരും. " ഇതിൽ നീട്ടുന്ന കൈ ഏതു ഗണത്തിൽ ഉൾപ്പെടുന്നു എന്ന് നാം തന്നെ തിരിച്ചറിഞ്ഞിരിക്കണം..അല്ലാത്ത പക്ഷം നിങ്ങൾപോലും അറിയാതെ നിങ്ങൾക്കു നാണംകെട്ടു തല കുനിക്കേണ്ടി വരും .. അതിനു ആദ്യം വേണ്ടത് ഏതൊരു വ്യക്തിയെയും നല്ലത്പോലെ അറിയുക എന്നുള്ളതാണ്.. "കഴിഞ...