ഒരു "റെഡ്" സ്റ്റോറി
ഒരു ഉച്ച ഉച്ചര കഴിഞ്ഞു കഴിച്ച ചോറ് ദഹിക്കാതെ കടയിൽ പണിയെടുത്തോണ്ടിരുന്ന എന്റെ അടുത്തേക്കു അടുത്തറിയുന്ന ഒരു പയ്യൻ ഓടി വന്നു "ചേട്ടാ ബ്രെഡ് ഉണ്ടോ ? " ഉണ്ടല്ലോ മോനെ ഏതാ വേണ്ടേ.? മധുരം ഉള്ളത് ഇല്ലാത്തത് എന്ന് ചോദ്യം തുടങ്ങുന്നേനു മുന്നേ തന്നെ ചെറുക്കന്റെ മറുപടി ചേട്ടാ ബ്രെഡ് അല്ല "റെഡ്" റെഡോ ? എന്ന എന്റെ ചോദ്യത്തിന് ചെക്കന്റെ മറുപടി വാക്കിലൂടെ അല്ലാരുന്നു ഒരു സിഗററ്റു പിടിക്കുന്ന കൈ ആന്ഗ്യം കാണിച്ചു..ഞാൻ സിഗരറ്റ് ഇല്ല എന്ന മറുപടിയിൽ പയ്യൻ കട വിട്ടു ഇറങ്ങി.. കേട്ടിട്ട് പോലുമില്ലാത്ത ഒരു സിഗരറ്റിന്റെ പേര് പഠിപ്പിച്ച പത്താം ക്ലാസ്സുകാരനെ ഒരു നിമിഷം കൈകൂപ്പി നമസ്കരിച്ചു മനസ്സിൽ.. 😁 നമ്മുടെ മക്കളെ ശ്രദ്ധിക്കുവിൻ മാതാപിതാക്കളെ...✋

Ha ha. .....Nannai
ReplyDeleteഇതെന്തു കാലം
ReplyDelete👌
ReplyDelete