'കടമ കടമായി മാറി"








കാശ് ..അതാര് വെച്ച് നീട്ടിയാലും വാങ്ങരുത് അർഹതപ്പെട്ടതല്ലെങ്കിൽ..എന്ന് എന്റെ ഉമ്മ പറയാറുണ്ട്,, നിങ്ങൾക്കു പണം വെചു നീട്ടുന്ന ഏതൊരു വ്യക്തിക്കും രണ്ടു രീതികളാണ് ഉള്ളത്..
                 
"ഒന്ന് വലതു കൈ കൊണ്ട് നൽകുന്നത് ഇടം കൈ അറിയരുത് എന്ന് ചിന്തിക്കുന്നവരും."  രണ്ട്  വെച്ച് നീട്ടുന്ന പണം ഞാൻ നൽകി എന്ന് എല്ലാവരേം അറിയിക്കുന്നവരും. "

                                       ഇതിൽ നീട്ടുന്ന കൈ ഏതു ഗണത്തിൽ ഉൾപ്പെടുന്നു എന്ന് നാം തന്നെ തിരിച്ചറിഞ്ഞിരിക്കണം..അല്ലാത്ത പക്ഷം നിങ്ങൾപോലും അറിയാതെ നിങ്ങൾക്കു നാണംകെട്ടു തല കുനിക്കേണ്ടി വരും .. അതിനു ആദ്യം വേണ്ടത് ഏതൊരു വ്യക്തിയെയും നല്ലത്പോലെ  അറിയുക എന്നുള്ളതാണ്.. 

                                                      "കഴിഞ്ഞ ദിവസം ഞാനും എന്റെ ഒരു സുഹൃത്തും  കൂടെ ഒരു ചായ കുടിക്കാനായി കടയിലേക്കു ഇറങ്ങി.അവൻ ഒരു സാധാരണക്കാരന് ആണ്..എല്ലാ സാധാരണക്കാരായ ആളുകളുടെ വീട്ടിലെ പ്രശ്നങ്ങൾ പോലെ തന്നെ അവനും ഉണ്ടായിരുന്നു പ്രശ്നങ്ങൾ ..ഇതൊന്നുമല്ല ഇപ്പോഴത്തെ കാര്യം..അതൊക്കെ അവിടെ കിടക്കട്ടെ..കോടികൾ ആസ്തി  ഉള്ള അംബാനിക്കും കാണില്ലേ കാശിനു ആവശ്യവും കടങ്ങളും ..അതൊന്നും ആരും അറിയുന്നില്ലാന് മാത്രം..അതൊക്കെ പോട്ടെ ഞങ്ങൾ ചായ കുടിച്ചു..കോരിച്ചൊരിയുന്ന നല്ല മഴയത്തു  ഇരുന്നു ചൂടുള്ള ചായ.. അപ്രതീക്ഷിതമായാണ് ഒരു അതിഥി അവിടേക്കു വന്നത്..അവന്റെ  ഒരു അമ്മാവൻ ..അമ്മാവന് കൂടെ ഇരുന്നു കുറച്ചു സമയം ഞങ്ങളോട് സംസാരിച്ചു  ..ചായകുടി കഴിഞ്ഞു ഇറങ്ങാൻ നേരം കടക്കാരനായ കുട്ടപ്പൻ ചേട്ടൻ ചോദിക്കാതെ തന്നെ ക്യാഷ് വെച്ച് നീട്ടുന്ന അവന്റെ  കയ്യിൽ അന്നത്തെ ദിവസം പണം തികയാതെ വന്നു .."കുട്ടപ്പൻ ചേട്ടാ ഞാൻ ഇപ്പൊ എത്തിക്കാമെ എന്ന് പറഞ്ഞു തികയുന്നേനു മുൻപ് തന്നെ ചേട്ടൻ പറയും  നിങ്ങൾ പോയി വാ മക്കളെ അതൊന്നും സാരമില്ല,, എന്നുള്ള വസ്തുത നിൽക്കേ ആണ് അത് സംഭവിച്ചത് .."  അവന്റെ അമ്മാവൻ ക്യാഷ് നൽകാം എന്ന് അവനെ നിർബന്ധിച്ചു..അവൻ വേണ്ട എന്ന് പറഞ്ഞെങ്കിലും അമ്മാവൻ കൂട്ടാക്കിയില്ല അവനെ നിർബന്ധിച്ചു അവനു പണം നൽകി .."കൂടെ ഒരു വാചകവും ഇതൊക്കെ എന്റെ കടമ അല്ലെ മോനെ " കൂടെ നിന്ന എനിക്ക് ഒരു നിമിഷം സന്തോഷം തോന്നി ഇത്രേം നന്മയുള്ള മനുഷ്യരോ ? അവനോടുള്ള ആ സ്നേഹം തന്നെ കണ്ടില്ലേ ..അമ്മാവനും അമ്മായിയും നല്ല വിദ്യാഭാസം ഉള്ളവരാണെന്നു എനിക്ക് മനസ്സിലായി ..അല്ലേൽ ഇത്ര നല്ല രീതിയിൽ പെരുമാറില്ലല്ലോ .. അങ്ങനെ കട വിട്ടിറങ്ങി ഞങ്ങൾ വീട്ടിലേക്കു യാത്ര തിരിച്ചു ..ഞാൻ അവന്റെ ഒപ്പം അവന്റെ വീട്ടിലേക്കു പോയി ..ഞങ്ങൾ വീട്ടിൽ ചെല്ലുന്നതിനു മുൻപ് തന്നെ ആ സന്തോഷ വാർത്ത ഞങ്ങളെ പ്രതീക്ഷിച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു ,, ബന്ധുക്കളെല്ലാം ഒരേ സ്വരത്തിൽ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു രസിക്കുന്നു അവന്റെ കാര്യം .. "ഒരു ചായ കുടിക്കാൻ പോലും ക്യാഷ് ഇല്ലാത്തവൻ ..അമ്മാവൻ ഇല്ലാരുന്നേൽ നാണം കേട്ട് പോയേനെ  അവൻ " അവനു അതിനു മുൻപിൽ ഒരു ഉത്തരമില്ലാരുന്നു .. കടമ എന്ന് പറഞ്ഞു ക്യാഷ് നൽകിയ അമ്മാവനെ ഒരു നിമിഷം മനസ്സിൽ ഞാനൊന്നു സ്മരിച്ചു .. കടമയായി ചെയ്ത അമ്മാവൻ അമ്മായിയെ പേടിച്ചു കണക്കു നല്കേണ്ടതാരുന്നു എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ് ...അപ്പോൾ കടമ കടമായി മാറി ..." അമ്മാവന്റെ ചായ കടം തീർക്കാനായി അമ്മാവനെയും കാത്തു  ഇന്നും പരിഹാസ കഥാപാത്രം ആയി മാറിയ എന്റെ സുഹൃത് ..
                                         

Comments

  1. ചായ കുടിക്കേണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞായിരുന്നല്ലോ. .അപ്പോൾ നീ അല്ലേ നിർബന്ധിച്ചു ചായ കുടിപ്പിച്ചത്.. കയ്യിൽ ക്യാഷ് ഉള്ളപ്പോഴേ ഇനിയെങ്കിലും ചായ കുടിക്കാൻ കേറാവു ..

    ReplyDelete

Post a Comment

Popular posts from this blog

സുറുമയിട്ട കണ്ണുകൾ..

നീർച്ചാലുകൾ Part 1

" മനുഷ്യരെ നിങ്ങൾ 4 ജന്തുക്കളുടെ സ്വഭാവം കാണിക്കും "അത് കാണിക്കാൻ പാടില്ല മനുഷ്യരേ".. റസൂൽ (സ )